ന​ടു​റോ​ഡി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും നേ​രെ ക്രൂ​ര മ​ർ​ദ​നം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
ന​ടു​റോ​ഡി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും നേ​രെ ക്രൂ​ര മ​ർ​ദ​നം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Thursday, December 2, 2021 10:08 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും നാ​ലം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം 19നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ര​ണ്ടു സ്ത്രീ​ക​ള​ട​ക്കം നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. അ​മ്മ കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും മ​ക​ൾ അ​തി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഈ ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ മ​ക​ളെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

ഇ​തു ക​ണ്ട് അ​മ്മ കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ര​ണ്ടു പു​രു​ഷ​ൻ​മാ​ർ കൂ​ടി സ്ഥ​ല​ത്തെ​ത്തി വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും മ​ർ​ദി​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പ​രി​ക്കേ​റ്റ അ​മ്മ​യും മ​ക​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ര​ണ്ടു സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.