ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ടീം ​സെ​ല​ക്ഷ​ൻ നീ​ട്ടി
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം: ടീം ​സെ​ല​ക്ഷ​ൻ നീ​ട്ടി
Thursday, December 2, 2021 6:11 AM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു ബി​സി​സി​ഐ നീ​ട്ടി​വ​ച്ചു. കോ​വി​ഡ് വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ബി​സി​സി​ഐ​യു​ടെ ന​ട​പ​ടി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ച​ശേ​ഷ​മേ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കൂ. കാ​ണ്‍​പു​ർ ടെ​സ്റ്റി​നു​ശേ​ഷം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചേ​രു​മെ​ന്നാ​ണു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ വി​ശ്ര​മം ല​ഭി​ച്ച ക​ളി​ക്കാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു തി​രി​കെ​വി​ളി​ക്ക​പ്പെ​ടു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ന്ത്യ മൂ​ന്നു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും നാ​ലു ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളു​മാ​ണു ക​ളി​ക്കു​ക. ഡി​സം​ബ​ർ 17ന് ​ആ​രം​ഭി​ക്കു​ന്ന പ​ര​ന്പ​ര ജ​നു​വ​രി 26ന് ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.