ടെ​സ്റ്റ് റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​ക്കും രോ​ഹി​ത്തി​നും മാ​റ്റ​മി​ല്ല
ടെ​സ്റ്റ് റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​ക്കും രോ​ഹി​ത്തി​നും മാ​റ്റ​മി​ല്ല
Thursday, December 2, 2021 6:07 AM IST
ദു​ബാ​യ്: ഐ​സി​സി പു​റ​ത്തി​റ​ക്കി​യ ടെ​സ്റ്റ് ക​ളി​ക്കാ​രു​ടെ ബാ​റ്റ​ർ​മാ​രു​ടെ​യും ബൗ​ള​ർ​മാ​രു​ടെ​യും റാ​ങ്കിം​ഗി​ൽ വി​രാ​ട് കോ​ഹ്‌​ലി​ക്കും രോ​ഹി​ത് ശ​ർ​മ​യ്ക്കും ആ​ർ. അ​ശ്വി​നും മാ​റ്റ​മി​ല്ല. ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ രോ​ഹി​ത് അ​ഞ്ചാ​മ​തും കോ​ഹ്‌​ലി ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

ബൗ​ള​ർ​മാ​രി​ൽ അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ഒ​രു സ്ഥാ​നം ഇ​റ​ങ്ങി പ​ത്താം സ്ഥാ​ന​ത്താ​ണ്. രോ​ഹി​ത്തും കോ​ഹ് ലി​യും ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യു​ള്ള ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചി​രു​ന്നി​ല്ല. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലെ ശ്രേ​യ​സ് അ​യ്യ​രു​ടെ 105, 64 പ്ര​ക​ട​നം താ​ര​ത്തെ 74-ാം സ്ഥാ​ന​ത്തെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.