മു​ല്ല​പ്പെ​രി​യാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ണ്ടും; തു​റ​ന്ന​ത് പ​ത്ത് സ്പി​ൽ​വെ ഷ​ട്ട​റു​ക​ൾ
മു​ല്ല​പ്പെ​രി​യാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ണ്ടും; തു​റ​ന്ന​ത് പ​ത്ത് സ്പി​ൽ​വെ ഷ​ട്ട​റു​ക​ൾ
Thursday, December 2, 2021 5:25 AM IST
ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പു​ല​ർ​ച്ചെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ണ്ടും തു​റ​ന്നു. ഡാ​മി​ന്‍റെ പ​ത്ത് സ്പി​ൽ​വെ ഷ​ട്ട​റു​ക​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഷ​ട്ട​റു​ക​ൾ 60 സെ.​മീ വീ​തം ഉ​യ​ർ​ത്തി.

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. സെ​ക്ക​ൻ​ഡി​ൽ 8000 ഘ​ന​യ​ടി​യോ​ളം വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഒ​ൻ​പ​തും പ​ത്തും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് പു​ല​ർ​ച്ചെ 3.30 ന് ​ശേ​ഷ​മാ​യി​രു​ന്നു.

സീ​സ​ണി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. പെ​രി​യാ​റി​ന്‍റെ ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സ​വും പു​ല​ർ​ച്ചെ ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ഡാം ​തു​റ​ന്ന് വെ​ള്ളം കൂ​ടു​ത​ലാ​യി ഒ​ഴു​ക്കു മെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ച​ത് 2.30നാ​ണ്.

നി​ല​വി​ൽ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടാ​തെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കൂ​ടി അ​ധി​ക​മാ​യി തു​റ​ന്ന് ജ​ലം പു​റ​ത്തേ​ക്കു വി​ടു മെ​ന്നാ​യി​രു​ന്നു​അ​റി​യി​പ്പു വ​ന്ന​ത്. 1682. 46 ക്യൂ​സെ​ക്സ് വെ​ള്ളം പെ​രി​യാ​റ്റി​ലൂ​ടെ ഒ​ഴു​ക്കു​മെ​ന്നാ​യി​രു​ന്നു വെ​ളു​പ്പി​നു​ണ്ടാ​യ മു​ന്ന​റി​യി​പ്പ്.

5.30ന് 2103 ​ക്യു​സെ​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​ത്. വെ​ളു​പ്പി​ന് അ​ഞ്ചി​ന് ഡാ​മി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യും ക​ട​ന്നു. ആ​റോ​ടെ ആ​റു​ഷ​ട്ട​റു​ക​ളും തു​റ​ന്നു. രാ​വി​ലെ 7.30 ന് 9 ​ഷ​ട്ട​റു​ക​ളും തു​റ​ന്ന് 3785. 54 ക്യു​സെ​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ 5000 ക്യു​സെ​ക്സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി. ഇ​ത് തീ​ര പ്ര​ദേ​ശ​ങ്ങ​ലി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​നും ഇ​ട​യാ​ക്കി. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ നി​ല​നി​ർ​ത്തി ഷ​ട്ട​റു ക​ൾ താ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.