സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സി​നി​മ​ക​ൾ പ്ര​ഖ്യാ​പി​ച്ചു
സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സി​നി​മ​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, December 2, 2021 4:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​ത​​​ക​​​ളേ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​നി​​​മ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​നി​​​ത​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ശ്രു​​​തി ന​​​ന്പൂ​​​തി​​​രി​​​യു​​​ടെ ‘ബി 32 മു​​​ത​​​ൽ 44 വ​​​രെ’ എ​​​ന്ന ചി​​​ത്ര​​​വും പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി.​​​എ​​​സ്. സ​​​നോ​​​ജി​​​ന്‍റെ ‘അ​​​രി​​​ക്’, അ​​​രു​​​ണ്‍ ജെ ​​​മോ​​​ഹ​​​ന്‍റെ ‘പി​​​ര​​​തി’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ​ പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സി​​​നി​​​മ നി​​​ർ​​​മി​​​ക്കാ​​​ൻ ഒ​​​ന്ന​​​ര കോ​​​ടി രൂ​​​പ വീ​​​തം ല​​​ഭി​​​ക്കും. കെ​​​എ​​​സ്എ​​​ഫ്ഡി​​​സി​​​ക്കാ​​​ണ് മേ​​​ൽ​​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ​​​ഹാ​​​യ​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട താ​​​ര രാ​​​മാ​​​നു​​​ജ​​​ത്തി​​​ന്‍റെ നി​​​ഷി​​​ധോ, ഐ.​​​ജി. മി​​​നി​​​യു​​​ടെ ഡി​​​വോ​​​ഴ്സ് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​ട​​​ൻ തി​​​യ​​​റ്റ​​​റി​​​ലെ​​​ത്തും. നി​​​ഷി​​​ധോ ഐ​​​എ​​​ഫ്എ​​​ഫ്കെ മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.