തു​ലാ​വ​ർ​ഷ​ത്തി​ൽ പെ​യ്ത​ത് 99.1 സെ​ന്‍റി​മീ​റ്റ​ർ മ​ഴ
തു​ലാ​വ​ർ​ഷ​ത്തി​ൽ പെ​യ്ത​ത് 99.1 സെ​ന്‍റി​മീ​റ്റ​ർ മ​ഴ
Thursday, December 2, 2021 3:19 AM IST
തൊ​​ടു​​പു​​ഴ: തു​​ലാ​​വ​​ർ​​ഷം ര​​ണ്ടു മാ​​സം പി​​ന്നി​​ടു​​ന്പോ​​ൾ സം​​സ്ഥാ​​ന​​ത്ത് ഇ​​തു​​വ​​രെ ല​​ഭി​​ച്ച​​ത് കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ ല​​ഭി​​ച്ച​​തി​​ന്‍റെ പ​​കു​​തി​​യി​​ൽ കൂ​​ടു​​ത​​ൽ മ​​ഴ. 99.1 സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ ഇ​​തു​​വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി. ക​​ണ​​ക്കു കൂ​​ട്ടി​​യ​​തി​​ന്‍റെ 116 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണി​​ത്. ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 350.37 സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ പെ​​യ്തു. ന​​വം​​ബ​​ർ പ​​കു​​തി​​യോ​​ടെ തു​​ലാ​​വ​​ർ​​ഷം സ​​ർ​​വ​​കാ​​ല റെ​​ക്കോ​​ർ​​ഡു​​ക​​ൾ ഭേ​​ദി​​ച്ചി​​രു​​ന്നു. ഇ​​തി​​നു മു​​ന്പ് 2010-ൽ ​​ആ​​യി​​രു​​ന്നു തു​​ലാ​​മ​​ഴ റെ​​ക്കോ​​ർ​​ഡി​​ലെ​​ത്തി​​യ​​ത്. അ​​ന്ന് 79.01 സെ​​ന്‍റി​​മീ​​റ്റ​​ർ മ​​ഴ ല​​ഭി​​ച്ചു.​​

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലാ​​ണ് ഇ​​ത്ത​​വ​​ണ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ഴ​​ല​​ഭി​​ച്ച​​ത്. ഇ​​വി​​ടെ 191 ശ​​ത​​മാ​​നം മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി. കാ​​സ​​ർ​​ഗോ​​ഡ്-151, ക​​ണ്ണൂ​​ർ-139, കോ​​ഴി​​ക്കോ​​ട് -137, കോ​​ട്ട​​യം -136, ഇ​​ടു​​ക്കി -125, കൊ​​ല്ലം -112, പാ​​ല​​ക്കാ​​ട് -105, എ​​റ​​ണാ​​കു​​ളം -104, തി​​രു​​വ​​ന​​ന്ത​​പു​​രം -97, തൃ​​ശൂ​​ർ-93, വ​​യ​​നാ​​ട് -78, ആ​​ല​​പ്പു​​ഴ -69 ശ​​ത​​മാ​​നം വീ​​ത​​വും മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി.

വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള പ്ര​​ധാ​​ന​​പ്പെ​​ട്ട അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ന​​വം​​ബ​​റി​​ൽ മാ​​ത്രം പ്ര​​തീ​​ക്ഷി​​ച്ച​​തി​​ന്‍റെ മൂ​​ന്നി​​ര​​ട്ടി​​യി​​ല​​ധി​​കം വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി. 471 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ക​​ണ​​ക്കു കൂ​​ട്ടി​​യ​​പ്പോ​​ൾ 1451.865 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റി​​നു​​ള്ള വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി.

ജൂ​​ണ്‍ ഒ​​ന്നു​​മു​​ത​​ൽ ഇ​​തു​​വ​​രെ 8,299.891 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി ഒ​​ഴു​​കി​​യെ​​ത്തി​​യ​​പ്പോ​​ൾ മ​​ഹാ​​പ്ര​​ള​​യ​​മു​​ണ്ടാ​​യ 2018-ൽ 10,563.233 ​​ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ള​​മാ​​ണ് സം​​ഭ​​ര​​ണി​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ടു​​ക്കി​​യി​​ൽ 2400.44 അ​​ടി​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ ജ​​ല​​നി​​ര​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.