രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ജോ​സ്.​ കെ.​മാ​ണി
രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ജോ​സ്.​ കെ.​മാ​ണി
Wednesday, December 1, 2021 7:32 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ്. കെ. ​മാ​ണി രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​തോ​ടെ ലോ​ക്‌​സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് വീ​ണ്ടും പ്രാ​തി​നി​ധ്യ​മാ​യി. പാ​ര്‍​ല​മെ​ന്‍റ് ഇ​ന്ന് രാ​വി​ലെ 11ന് ​സ​മ്മേ​ളി​ച്ച​യു​ട​ന്‍ രാ​ജ്യ​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ആ​യി​രു​ന്നു ഈ ​സ​മ​യം സ​ഭ​യു​ടെ അ​ധ്യ​ക്ഷ​വേ​ദി​യി​ൽ. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ഭാ​ര്യ നി​ഷ ജോ​സും ലോ​ക്‌​സ​ഭ​യി​ലെ എം​പി തോ​മ​സ് ചാ​ഴി​കാ​ട​നും അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി​യി​രു​ന്നു. 2024 ജൂ​ലൈ വ​രെ​യാ​ണു ജോ​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗ​ത്വ​ത്തി​നു കാ​ലാ​വ​ധി.

എ​ല്‍​ഡി​എ​ഫി​ല്‍ ചേ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​മ്പ​തി​നാ​ണു ജോ​സ് രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ല്‍​സ​രി​ച്ച ജോ​സ് 96 വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ച്ചാ​ണു വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​ത്. 2009ലും 2014​ലും കോ​ട്ട​യ​ത്തു നി​ന്നു ലോ​ക്‌​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.