അ​ട്ട​പ്പാ​ടി​യി​ൽ ഗോ​ത​ന്പി​ന് പ​ക​രം ആ​ട്ട ന​ൽ​കും; കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ
അ​ട്ട​പ്പാ​ടി​യി​ൽ ഗോ​ത​ന്പി​ന് പ​ക​രം ആ​ട്ട ന​ൽ​കും; കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ
Wednesday, December 1, 2021 7:08 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഗോ​ത​ന്പി​നു പ​ക​രം ആ​ട്ട വി​ത​ര​ണം ചെ​യ്യാ​നും മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നം. അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ വി​ളി​ച്ച മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​നു ധ​ന​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കും. ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ നാ​ലി​നു പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും. അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ദ്ദേ​ശീ​യ​മാ​യി വി​ന്യ​സി​ക്കാ​നും തീ​രു​മാ​നി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​വും ആ​വാ​സ വ്യ​വ​സ്ഥ​യും ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​നും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പ​ക​മാ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്ത് ഉൗ​ർ​ജ്ജി​ത​മാ​ക്കും.

നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ പ​രി​മി​തി​ക​ൾ മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ സ​മ​ഗ്ര​വും സു​താ​ര്യ​വു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് വ​കു​പ്പു​ക​ളും കു​ടും​ബ​ശ്രീ​യും ഇ​ട​പെ​ട​ൽ ന​ട​ത്തും.
കു​ടും​ബ​ശ്രീ ഒ​രു​ക്കു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ആ​ഹാ​ര​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി ജ​ന​ത പി​ന്തു​ട​രു​ന്ന ത​ന​തു ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും.

ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ വാ​ർ​ഡു​ത​ല വി​മു​ക്തി ജാ​ഗ്ര​താ സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഊ​രു​ക​ളി​ലെ ചെ​റു​പ്പ​ക്കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും. കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ്പു​ക​ളും ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ ആ​രോ​ഗ്യ സം​രം​ക്ഷ​ണ​ത്തി​നും ല​ഹ​രി വി​മു​ക്തി​ക്കും ആ​വ​ശ്യ​മാ​യ സ്വ​യാ​വ​ബോ​ധം ആ​ർ​ജി​ക്കു​ന്ന​തി​നും സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ക​യെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, ജി.​ആ​ർ. അ​നി​ൽ, വീ​ണ ജോ​ർ​ജ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.