ഡി​സം​ബ​റി​ൽ നേ​ട്ട​ത്തോ​ടെ ഓ​ഹ​രി​വി​പ​ണി; സെ​ൻ​സെ​ക്സ് 619.92 പോ​യി​ന്‍റ് ഉ​യ​ർ​ന്നു
ഡി​സം​ബ​റി​ൽ നേ​ട്ട​ത്തോ​ടെ ഓ​ഹ​രി​വി​പ​ണി; സെ​ൻ​സെ​ക്സ് 619.92 പോ​യി​ന്‍റ് ഉ​യ​ർ​ന്നു
Wednesday, December 1, 2021 5:37 PM IST
മും​ബൈ: ഡി​സം​ബ​റി​ലെ ആ​ദ്യ​ദി​ന​ത്തി​ൽ ഓ​ഹ​രി​വി​പ​ണി​യി​ൽ കു​തി​പ്പ്. സെ​ൻ​സെ​ക്സ് 619.92 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 57,684.79ലാ​ണ് ക്ലോ​സ്‌​ചെ​യ്ത​ത്. നി​ഫ്റ്റി 183.70 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 17,166.90ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. ഐ​ടി, ഓ​ട്ടോ, ധ​ന​കാ​ര്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഓ​ഹ​രി​ക​ളു​ടെ ക​രു​ത്തി​ലാ​ണ് നി​ഫ്റ്റി​യു​ടെ മു​ന്നേ​റ്റം.

ഒ​മി​ക്രോ​ൺ ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ഗോ​ള വി​പ​ണി​ക​ളും മി​ക​ച്ച​നേ​ട്ട​ത്തി​ലാ​യി​രു​ന്നു. ന​ട​പ്പ് സാ​മ്പ​ത്തി​ക​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ലെ ആ​ഭ്യ​ന്ത​ര മൊ​ത്തം ഉ​ത്പാ​ദ​നം 8.4ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​തും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​മു​യ​ർ​ത്തി.

ഇ​ൻ​ഡ​സി​ൻ​ഡ് ബാ​ങ്ക്, ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, അ​ദാ​നി പോ​ർ​ട്‌​സ്, ആ​ക്‌​സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ നേ​ട്ടം കൊ​യ്തു. സി​പ്ല, ഡി​വീ​സ് ലാ​ബ്, ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, സ​ൺ ഫാ​ർ​മ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ ബു​ധ​നാ​ഴ്ച ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു.

ഫാ​ർ​മ ഒ​ഴി​കെ​യു​ള്ള ഓ​ഹ​രി​ക​ൾ നേ​ട്ട​ത്തി​ലാ​യി​രു​ന്നു. മെ​റ്റ​ൽ സൂ​ചി​ക ര​ണ്ടു​ശ​ത​മാ​നം ഉ​യ​ർ​ന്നു. ബി​എ​സ്ഇ മി​ഡ് ക്യാ​പ് ഒ​രു ശ​ത​മാ​ന​വും സ്‌​മോ​ൾ​ക്യാ​പ് 0.27ശ​ത​മാ​ന​വും നേ​ട്ട​ത്തോ​ടെ​യാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.