ഹോ​ണ്ടൂ​റാ​സി​ൽ വീ​ണ്ടും ഇ​ട​തു​പ​ക്ഷം; സി​യോ​മാ​റ കാ​സ്ട്രോ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​കും
ഹോ​ണ്ടൂ​റാ​സി​ൽ വീ​ണ്ടും ഇ​ട​തു​പ​ക്ഷം; സി​യോ​മാ​റ കാ​സ്ട്രോ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​കും
Wednesday, December 1, 2021 11:30 AM IST
ടെ​ഗു​സി​ഗാ​ൽ​പ: ഹോ​ണ്ടു​റാ​സ് തെ​ര​ഞ്ഞ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ലി​ബ​ർ​ട്ടി ആ​ൻ​ഡ്‌ റീ​ഫൗ​ണ്ടേ​ഷ​ൻ (ലി​ബ്രേ) അ​ധി​കാ​ര​ത്തി​ലേ​ക്ക്. രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി സി​യോ​മാ​റ കാ​സ്ട്രോ അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വോ​ട്ടു​ക​ൾ എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​പ്പ് കൗ​ൺ​സി​ൽ ഔദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും പ്ര​ഥാ​മി​ക ഫ​ല​ങ്ങ​ളി​ൽ കാ​സ്ട്രോ മു​ന്നേ​റു​ന്ന​തി​നാ​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ വ​ല​തു​പ​ക്ഷ നാ​ഷ​ണ​ൽ പാ​ർ​ട്ടി തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ​ക്ഷ​പാ​തി​യാ​യ ജു​വാ​ൻ ഒ​ർ​ലാ​ൻ​ഡോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ 12വ​ര്‍​ഷ​ത്തെ കി​രാ​ത ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​തെ​ന്ന് ഷി​യോ​മാ​റ പ്ര​തി​ക​രി​ച്ചു. ര​ക്ത​സാ​ക്ഷി​ക​ളു​ടെ ത്യാ​ഗം വെ​റു​തെ​യാ​കി​ല്ല. സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ​യും അ​ഗാ​ധ ഗ​ർ​ത്ത​ത്തി​ൽ​നി​ന്ന് ഹോ​ണ്ടൂ​റാ​സി​നെ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഷി​യോ​മാ​റ​യു​ടെ ഭ​ര്‍​ത്താ​വ് മാ​നു​വ​ല്‍ സെ​ല​യ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ​യാ​ണ് 2009ല്‍ ​വ​ല​തു​പ​ക്ഷ നാ​ഷ​ണ​ല്‍​പാ​ര്‍​ട്ടി അ​മേ​രി​ക്ക​ന്‍ പി​ന്തു​ണ​യോ​ടെ ഭ​ര​ണം അ​ട്ടി​മ​റി​ച്ച് അ​ധി​കാ​രം നേ​ടി​യ​ത്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഹോ​ണ്ടൂ​റാ​സി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.