പു​ൽ​വാ​മയി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു
പു​ൽ​വാ​മയി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു
Wednesday, December 1, 2021 10:45 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ക​സ്ബ യാ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഭീ​ക​ര​ര്‍ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.