ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ത​ങ്ങാ​ൻ ഒ​രു​ങ്ങി അ​മി​ത് ഷാ
ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ത​ങ്ങാ​ൻ ഒ​രു​ങ്ങി  അ​മി​ത് ഷാ
Wednesday, December 1, 2021 5:47 AM IST
ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ​സ്ഥാ​നി​ലെ ഇ​ന്ത്യ -പാ​ക് അ​തി​ർ​ത്തി​യി​ലെ ബി​എ​സ്എ​ഫ് ബോ​ർ​ഡ​ർ ഔ​ട്ട്‌​പോ​സ്റ്റി​ൽ ഒ​രു ദി​വ​സം ത​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നും സൈ​നി​ക​രെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​ണ് അ​ദ്ദേ​ഹം ‌‌‌‌ല​ക്ഷ്യ​മി​ടു​ന്ന​ത്. നൈ​റ്റ് പ​ട്രോ​ളി​ങ് ഉ​ൾ​പ്പെ​ടെ നേ​രി​ട്ട് വി​ല​യി​രു​ത്തും. ഡി​സം​ബ​ർ നാ​ലി​നും അ​ഞ്ചി​നു​മാ​ണ് അ​മി​ത് ഷാ​യു​ടെ സ​ന്ദ​ർ​ശ​നം. ജെ​യ്‌​സാ​ൽ​മ​റി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​ബി​എ​സ്എ​ഫ് സൈ​നി​ക​രു​മാ​യി സം​വ​ദി​ക്കും. ബി​എ​സ്എ​ഫി​ന്‍റെ റെ​യ്‌​സി​ങ് ഡേ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​കും മ​ട​ങ്ങു​ക.​രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.