സൈ​ജു​ മൂ​ന്നാ​റി​ലെ പാ​ര്‍​ട്ടി​യി​ല്‍ എം​ഡി​എം​എ വി​ത​ര​ണം ചെ​യ്തു: പോലീസ്
സൈ​ജു​ മൂ​ന്നാ​റി​ലെ പാ​ര്‍​ട്ടി​യി​ല്‍ എം​ഡി​എം​എ വി​ത​ര​ണം ചെ​യ്തു: പോലീസ്
Tuesday, November 30, 2021 10:37 PM IST
കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​നെ​തി​രേ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം. പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

സൈ​ജു കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി ക​റി​വ​ച്ച​തി​നെ​കു​റി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചെ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ ആ​വ​ശ്യം.

സൈ​ജു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ചാ​റ്റി​ലാ​ണ് ഇ​യാ​ളു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​റി​ലെ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും എം​ഡി​എം​എ​യാ​ണി​തെ​ന്നും സൈ​ജു സ​മ്മ​തി​ച്ചെ​ന്നും അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചു. ‌

ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ള​ത്തെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റി​ൽ "പോ​ലീ​സ് ന​മ്മ ആ​ള്, ക​വ​ല​പ്പെ​ട​വേ​ണ്ട' എ​ന്ന് സൈ​ജു പ​റ​യു​ന്നു​ണ്ട്. മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള്ള ചാ​റ്റി​ലാ​ണ് വ​ന​ത്തി​ല്‍ ക​യ​റി വാ​റ്റി കാ​ട്ടു​പോ​ത്തി​നെ ക​റി​വ​ച്ചെ​ന്നു പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.