വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ സ്കൂ​ളി​ൽ വ​ന്ന് ക്ലാ​സെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ സ്കൂ​ളി​ൽ വ​ന്ന് ക്ലാ​സെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Tuesday, November 30, 2021 3:36 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ സ്‌​കൂ​ളി​ല്‍ വ​ന്ന് ക്ലാ​സെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. എ​ന്തു​കൊ​ണ്ടാ​ണ് വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​തെ​ന്ന് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാ​ക്‌​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് തു​ട​രാം. വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രെ സ​ര്‍​ക്കാ​ര്‍ ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ല. സം​സ്ഥാ​ന​ത്ത് 47 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ സു​ര​ക്ഷ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​പ​രി​ഗ​ണ​ന​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​മൂ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ ത​യാ​റാ​ക​ണം. വാ​ക്‌​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ള്ള സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ അ​യ​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ട്. അ​തി​നാ​ല്‍ വാ​ക്‌​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ എ​ത്രെ​യും വേ​ഗം അ​തി​ന് ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മാ​യി സം​സ്ഥാ​ന​ത്ത് അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രാ​യി ഉ​ണ്ട്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്ക് അ​വ​രു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കും. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ട​ക്കം എ​ന്തു കാ​ര​ണം കൊ​ണ്ടാ​ണ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​ത് എ​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.