ഐ​പി​എ​ല്ലി​ൽ ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക് വി​ല​ക്ക് വ​ന്നേ​ക്കും
ഐ​പി​എ​ല്ലി​ൽ ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക് വി​ല​ക്ക് വ​ന്നേ​ക്കും
Tuesday, November 30, 2021 3:26 PM IST
മും​ബൈ: ഐ​പി​എ​ൽ 2022 സീ​സ​ണി​ൽ നി​ന്നും ര​ണ്ടു താ​ര​ങ്ങ​ളെ ബി​സി​സി​ഐ വി​ല​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ൻ നാ​യ​ക​ൻ കെ.​എ​ൽ.​രാ​ഹു​ൽ, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഓ​ൾ​റൗ​ണ്ട​ർ റാ​ഷി​ദ് ഖാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്കി​ന് സാ​ധ്യ​ത​യു​ള്ള​ത്.

ഇ​രു​വ​രും പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച് പു​തി​യ ഫ്രാ​ഞ്ചൈ​സി​യാ​യ ല​ക്നൗ ടീ​മു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ബി​സി​സി​ഐ​ക്ക് വാ​ക്കാ​ൽ പ​രാ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി വ​ന്നേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്.

താരങ്ങൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഐ​പി​എ​ൽ ടീ​മു​ക​ൾ ത​ന്നെ​യാ​ണ് പ​രാ​തി ബി​സി​സി​ഐ​ക്ക് മു​ന്നി​ൽ പറഞ്ഞത്. കിം​ഗ്സ് ഇ​ല​വ​നി​ൽ തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് രാ​ഹു​ലും സ​ണ്‍​റൈ​സേ​ഴ്സി​ൽ തു​ട​രാ​നി​ല്ലെ​ന്ന് റാ​ഷി​ദും ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​രു​വ​രെ​യും നി​ല​നി​ർ​ത്താ​ൻ നി​ല​വി​ലെ ടീ​മു​ക​ൾ​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും വ​മ്പ​ൻ ഓ​ഫ​ർ താ​ര​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​രു​വ​രും ല​ക്നോ ടീ​മു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും രാ​ഹു​ലി​ന് 20 കോ​ടി​യും റാ​ഷി​ദി​ന് 16 കോ​ടി​യും വാ​ഗ്ദാ​നം ചെ​യ്തെ​ന്നു​മാ​ണ് പ​രാ​തി. നി​ല​വി​ൽ 11 കോ​ടി പ്ര​തി​ഫ​ല​ത്തി​നാ​ണ് രാ​ഹു​ൽ പ​ഞ്ചാ​ബി​നാ​യി ക​ളി​ക്കു​ന്ന​ത്. റാ​ഷി​ദി​ന്‍റെ പ്ര​തി​ഫ​ലം ഒ​ൻ​പ​ത് കോ​ടി​യാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബി​സി​സി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഇ​രു​വ​ർ​ക്കും ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് നേ​രി​ടേ​ണ്ടി വ​രും. ഇ​തോ​ടെ 2022 സീ​സ​ണ്‍ താ​ര​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​കും.

സ​മാ​ന കു​റ്റ​ത്തി​ന് 2010-ൽ ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യും വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സു​മാ​യി ക​രാ​ർ നി​ല​നി​ൽ​ക്കേ മ​റ്റ് ഫ്രാ​ഞ്ചൈ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ജ​ഡേ​ജ​യെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.