രാ​ജ്യ​ത്ത് 6,990 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 6,990 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, November 30, 2021 1:36 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,990 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2020 മേ​യ് മാ​സ​ത്തി​ന് ശേ​ഷം പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ത്ര​യും കു​റ​യു​ന്ന​ത് ആ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 190 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

10,116 പേ​ർ​ക്ക് കൂ​ടി രോ​ഗ​മു​ക്തി​യു​ണ്ടാ​യ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1,00,543 ആ​യി കു​റ​ഞ്ഞു. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് നി​ല​വി​ൽ 98.35 ശ​ത​മാ​ന​മാ​ണ്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ രോ​ഗി​ക​ൾ കൂ​ടു​ത​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 3,382 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 117 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ൽ 730 പേ​ർ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ൽ 536 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ രാ​ജ്യ​ത്ത് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും രോ​ഗം സം​ശ​യി​ച്ച് ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ങ്കി​ലും വൈ​റ​സ് സാ​ന്നി​ധ്യം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ക​ർ​ശ​ന ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.