എ​ന്നാ​ലും ഇ​ങ്ങ​നു​ണ്ടോ ആ​ർ​ത്തി..? വി​വാ​ഹ പ​ന്ത​ലി​ന് തീ​പി​ടി​ക്കു​മ്പോ​ൾ മൂ​ക്കു​മു​ട്ടെ തീ​റ്റ!- വീ​ഡി​യോ
എ​ന്നാ​ലും ഇ​ങ്ങ​നു​ണ്ടോ ആ​ർ​ത്തി..? വി​വാ​ഹ പ​ന്ത​ലി​ന് തീ​പി​ടി​ക്കു​മ്പോ​ൾ മൂ​ക്കു​മു​ട്ടെ തീ​റ്റ!- വീ​ഡി​യോ
Tuesday, November 30, 2021 12:17 PM IST
താ​നെ: വി​വാ​ഹ പ​ന്ത​ലി​ൽ തീ ​പി​ടി​ച്ചാ​ൽ എ​ല്ലാ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ക, ചി​ല​ർ തീ ​കെ​ടു​ത്താ​നും ശ്ര​മി​ക്കും. എ​ന്നാ​ൽ മും​ബൈ താ​നെ​യി​ലെ ഭീ​വ​ണ്ടി​യി​ൽ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്നാ​ണ്.

പ​ന്ത​ലി​ന്‍റെ ഒ​രു​വ​ശ​ത്ത് തീ ​ആ​ളി​പ്പ​ട​രു​മ്പോ​ഴും ര​ണ്ടു പേ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് തു​ട​രു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​നി​ടെ ര​ണ്ടു പു​രു​ഷ​ൻ​മാ​രാ​ണ് ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​ത്. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​ൻ പോ​ലും ഇ​രു​വ​രും താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ല.

നി​ര​വ​ധി​പ്പേ​ർ ഇ​രു​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ലും ഇ​ങ്ങ​നെ​യു​ണ്ടോ ആ​ർ​ത്തി​യെ​ന്നാ​ണ് ചി​ല​രു​ടെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.