എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ: മാ​പ്പു പ​റ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം; സ​ഭ​യി​ൽ ബ​ഹ​ളം
എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ: മാ​പ്പു പ​റ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം; സ​ഭ​യി​ൽ ബ​ഹ​ളം
Tuesday, November 30, 2021 11:33 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും എം​പി​മാ​ർ മാ​പ്പു പ​റ​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലാ​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

ക്ര​മ​പ്ര​ശ്നം ഉ​ന്ന​യി​ക്കാ​ൻ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഗാ​ർ​ഖെ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദ്യം എം​പി​മാ​രു​ടെ പേ​ര് പ​റ​യ​ണം എ​ന്നി​ട്ടാ​ക​ണം സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ. എ​ന്നാ​ൽ ഇ​വി​ടെ ഇ​തു​ണ്ടാ​യി​ല്ല. ബ​ഹ​ളം വ​യ്ക്കാ​ത്ത എം​പി​മാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗാ​ർ​ഖെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, 12 എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​ഡി​യു വ്യ​ക്ത​മാ​ക്കി. സ​ഭ​യി​ൽ അ​തി​ക്ര​മം കാ​ട്ടാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം പ​ത്തി​ന് എം​പി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു വി​ശ​ദ​മാ​ക്കി.

രാജ്യസഭാ അധ്യക്ഷന്‍റെ മറുപടിയെ തുടർന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ലോ​ക്സ​ഭ​യി​ൽ രൂ​ക്ഷ​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​ച്ചു. ഇ​തേ തു​ട​ർ​ന്ന് ലോ​ക്സ​ഭ ര​ണ്ടു​മ​ണി​വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.