ഉ​ദ്ധ​വി​ന് ആ​രോ​ഗ്യ​പ്ര​ശ്നം; മ​മ​ത​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി
ഉ​ദ്ധ​വി​ന് ആ​രോ​ഗ്യ​പ്ര​ശ്നം; മ​മ​ത​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി
Tuesday, November 30, 2021 10:52 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യും ത​മ്മി​ല്‍ ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് താ​ക്ക​റെ ച​ര്‍​ച്ച വേ​ണ്ടെ​ന്നു വ​ച്ച​ത്.

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് മ​മ​താ ബാ​ന​ര്‍​ജി മും​ബൈ​യി​ലെ​ത്തി​യ​ത്. നി​ര​വ​ധി വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ന്ന് ശി​വ​സേ​ന​വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.