മ​ക​ളെ ക​ളി​യാ​ക്കി​യതു ചോദിച്ച പി​താ​വി​നെ കു​ത്തി; ഒരാൾ പിടിയിൽ
മ​ക​ളെ ക​ളി​യാ​ക്കി​യതു ചോദിച്ച പി​താ​വി​നെ കു​ത്തി; ഒരാൾ  പിടിയിൽ
Tuesday, November 30, 2021 10:26 AM IST
മ​ര​ട്: മ​ക​ളെ ക​ളി​യാ​ക്കി​യ​തു ചോ​ദ്യം ചെ​യ്ത പി​താ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നെ​ട്ടൂ​ർ വെ​ളി​പ​റ​മ്പി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (23) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. മ​ക​ളെ ക​ളി​യാ​ക്കി​യ​തു ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ർ​ദിക്കുകയും കുത്തുകയും ചെയ്തതെന്നാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ നെ​ട്ടൂ​ർ സ്വ​ദേ​ശി റ​ഫീ​ഖ് പ​റ​യു​ന്ന​ത്.

ഭാ​ര്യ​ക്കും മ​ക​ൾ​ക്കും മു​ന്നി​ലി​ട്ടാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​കയും ചെ​യ്ത​ത്. ല​ഹ​രി വി​ല്പ​ന​ക്കാ​രാ​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.
കൃ​ത്യം ന​ട​ത്തി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും സം​ഭ​വം ന​ട​ന്നു ര​ണ്ടു ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ​യും അ​ക്ര​മം ന​ട​ന്നു. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​നാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു പേ​രെ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ത്. ര​ണ്ടു പേ​രെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മു​ഖ​ത്തും ത​ല​യി​ലും മു​റി​വേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടി. പേ​രു​ സ​ഹി​തം പ​ന​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​ര​സ്യ​മാ​യി വി​ല​സു​ന്ന അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ​രെ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ല​ഹ​രി വി​ല്പ​ന സം​ഘ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം.

നെ​ട്ടൂ​രി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന സാ​മൂ​ഹ്യ​ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ദേ​ശ​ത്ത ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. നാ​ട്ടു​കാ​ർ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മ​ഹ​ല്ല് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ നി​ന്നും പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. ധ​ന്യ ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ന്നു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കി തു​ട​ർ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.