യു​പി​യി​ൽ മൊ​ബൈ​ൽ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ; ക​ണ്ടെ​ടു​ത്ത​ത് 193 ഫോ​ണു​ക​ൾ
യു​പി​യി​ൽ മൊ​ബൈ​ൽ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ; ക​ണ്ടെ​ടു​ത്ത​ത് 193 ഫോ​ണു​ക​ൾ
Tuesday, November 30, 2021 10:00 AM IST
മ​ധു​ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 20 ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ധു​ര​യി​ലാ​ണ് സം​ഭ​വം. ഇ​വ​രി​ല്‍ നി​ന്നും വി​ല​പി​ടി​പ്പു​ള്ള 193 ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

മ​ധു​ര സ്വ​ദേ​ശി ഷാ​ബു​ദ്ദീ​ന്‍, ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ പ​വ​ന്‍​കു​മാ​ര്‍, രാ​ജു മ​ണ്ഡ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണു​മാ​യി ആ​ഗ്ര​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​റി​ല്‍ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന 8,990 ഫോ​ണു​ക​ളി​ല്‍​പ്പെ​ട്ട​താ​ണ് ഇ​തും. റാ​ക്ക​റ്റി​ൽ ഉ​ൾ​പ്പെ​ട്ട 18 പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 2,767 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളി​ൽ നി​ന്നും 37,92,000 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.