അ​ഭി​മാ​ന നി​മി​ഷം; നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി ആ​ർ. ഹ​രി​കു​മാ​ർ ചു​മ​ത​ല​യേ​റ്റു
അ​ഭി​മാ​ന നി​മി​ഷം; നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി ആ​ർ. ഹ​രി​കു​മാ​ർ ചു​മ​ത​ല​യേ​റ്റു
Tuesday, November 30, 2021 9:22 AM IST
ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി അ​ഡ്മി​റ​ല്‍ ആ​ര്‍. ഹ​രി​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന് രാ​വി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം സ്ഥാ​ന​മേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യാ​ണ്. നാ​വി​ക​സേ​ന മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ​മ​ല​യാ​ളി​യാ​ണ് ഹ​രി​കു​മാ​ര്‍.

അ​ഡ്മി​റ​ല്‍ ക​രം​ബീ​ര്‍ സിം​ഗി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം ചു​മത​ല​യേ​റ്റ​ത്. 1983ലാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്. നാ​വി​ക​സേ​ന​യു​ടെ 25-ാമ​ത് മേ​ധാ​വി​യാ​ണ് ഹ​രി​കു​മാ​ര്‍. 2024 ഏ​പ്രി​ല്‍ വ​രെ​യാ​ണ് കാ​ലാ​വ​ധി.​ ച​ട​ങ്ങി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഹ​രി​കു​മാ​റി​ന് പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, അ​തി വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ, വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. ഐ​എ​ൻ​എ​സ് നി​ശാ​ങ്ക്, ഐ​എ​ൻ​എ​സ് കോ​റ, ഐ​എ​ൻ​എ​സ് വി​രാ​ട് എ​ന്നീ നാ​വി​ക​സേ​ന ക​പ്പ​ലു​ക​ളു​ടെ ത​ല​വ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.