മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി: ഒൻപത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു
മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി: ഒൻപത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Tuesday, November 30, 2021 7:58 AM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. ഇ​തോ​ടെ സ്പി​ൽ​വേ​യി​ലെ ഒൻപത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഇ​തി​ലൂ​ടെ 3785.54 ഘ​ട​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്.

142 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ത​മി​ഴ്‌​നാ​ട് വീ​ണ്ടും ട​ണ​ൽ വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.