വായു മ​ലി​നീ​ക​ര​ണം: സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി
വായു മ​ലി​നീ​ക​ര​ണം: സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണ​ത്തെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി
Monday, November 29, 2021 9:42 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​മ്പോ​ഴും സെ​ന്‍​ട്ര​ല്‍ വി​സ്ത​യു​ടെ നി​ര്‍​മാ​ണം തു​ട​രു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പെ​ട്ട് സു​പ്രീം​കോ​ട​തി. സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.

ഡ​ല്‍​ഹി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള പ​രാ​തി​ക്കാ​ര്‍​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി​കാ​സ് സിം​ഗ് സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പെ​ട്ട​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല നി​ല്‍​ക്കു​മ്പോ​ഴും സെ​ന്‍​ട്ര​ല്‍ വി​സ്ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി.​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യോ​ട് ആ​വ​ശ്യ​പെ​ട്ടു.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. സം​സ്ഥാ​ന​ങ്ങ​ള്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​താ​യി പ​റ​യു​മ്പോ​ഴും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ന്ന് കോ​ട​തി കു​റ്റ​പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​ര സൂ​ചി​ക 419ല്‍ ​എ​ത്തി​യി​രു​ന്നു.

ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കേ​ന്ദ്ര എ​യ​ര്‍ ക്വാ​ളി​റ്റി ക​മ്മി​ഷ​ന്റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്‍​തു​ട​രു​ന്ന​താ​യി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.