തോ​ൽ​ക്കാ​തെ കി​വീ​സ്; സ​മ​നി​ല പൊ​രു​തി നേ​ടി
തോ​ൽ​ക്കാ​തെ കി​വീ​സ്; സ​മ​നി​ല പൊ​രു​തി നേ​ടി
Monday, November 29, 2021 5:09 PM IST
കാ​ണ്‍​പൂ​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് പൊ​രു​തി സ​മ​നി​ല നേ​ടി. അ​വ​സാ​ന വി​ക്ക​റ്റി​ൽ ര​ച്ചി​ൻ ര​വീ​ന്ദ്ര-​അ​ജാ​സ് പ​ട്ടേ​ൽ സം​ഖ്യം വി​ക്ക​റ്റ് പോ​കാ​തെ 52 പ​ന്തു​ക​ൾ നേ​രി​ട്ടാ​ണ് സ​മ​നി​ല നേ​ടി​യ​ത്. ജ​യി​ക്കാ​ൻ 284 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സ് 165/9 എ​ന്ന നി​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നാ​ല് റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ് അ​വ​സാ​ന ദി​വ​സം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. അ​ദ്യ സെ​ക്ഷ​നി​ൽ വി​ക്ക​റ്റ് പോ​കാ​തെ ടോം ​ലാ​ത​വും നൈ​റ്റ് വാ​ച്ച്മാ​ൻ വി​ല്യം സോ​മ​ർ​വി​ല്ലി​യും പൊ​രു​തി നി​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ 79/1 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്നു കി​വീ​സ്.

എ​ന്നാ​ൽ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ പ​ന്തി​ൽ ത​ന്നെ സോ​മ​ർ​വി​ല്ലി (36) വീ​ണു. പി​ന്നീ​ട് കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ തു​ട​രെ പു​റ​ത്താ​യ​തോ​ടെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​ത്തെ മു​ന്നി​ൽ ക​ണ്ട​ത്. 52 റ​ണ്‍​സ് നേ​ടി​യ ടോം ​ലാ​ത​മാ​ണ് ടോ​പ്പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ കെ​യി​ൻ വി​ല്യം​സ​ണ്‍ 24 റ​ണ്‍​സ് നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും ആ​ർ. അ​ശ്വി​ൻ മൂ​ന്നും വി​ക്ക​റ്റു​ക​ൾ പി​ഴു​തു. അ​ക്ഷ​ർ പ​ട്ടേ​ലും ഉ​മേ​ഷ് യാ​ദ​വും ഓ​രോ വി​ക്ക​റ്റു​ക​ൾ നേ​ടി. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി​യും അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

സ്കോ​ർ: ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 345, ര​ണ്ടാം ഇ​ന്നിം​ഗ്സ് 234/7 ഡി​ക്ല​യേ​ർ​ഡ്. ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ഇ​ന്നിം​ഗ്സ് 296, ര​ണ്ടാം ഇ​ന്നിം​ഗ്സ് 165/9.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.