കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
Monday, November 29, 2021 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളാ ബാ​ങ്ക് ആ​വി​ഷ്ക്ക​രി​ച്ച വി​ദ്യാ​നി​ധി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

സ​മ്പാ​ദി​ക്കാ​ന​ല്ല, ന​ല്ല രീ​തി​യി​ൽ ജീ​വി​ക്കാ​നാ​ണ് കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ താ​ൻ വി​ദ്യാ​നി​ധി പ​ദ്ധ​തി​ക്കെ​തി​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​ണ് വി​ദ്യാ​നി​ധി പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ഏ​ഴു​മു​ത​ല്‍ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് വി​ദ്യാ​നി​ധി പ​ദ്ധ​തി. ഇ​തി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ​യി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.