തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ ക​ട​യി​ൽ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ ക​ട​യി​ൽ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Monday, November 29, 2021 11:13 AM IST
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ക​ട​യി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി സ്വ​ദേ​ശി അ​രു​ണി​നാ​ണ് കു​ത്തേ​റ്റ​ത്. ആ​നാ​ട് സ്വ​ദേ​ശി സൂ​ന​ജി​നെ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കു​റി​ച്ച് അ​രു​ണ്‍ പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ര​ണ്ടു വ​ര്‍​ഷം മു​ന്‍​പാ​ണ് സൂ​ന​ജി​നെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സൂ​ന​ജ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും പ​രാ​തി ന​ല്‍​കാ​ഞ്ഞ​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

മൂ​ന്നു ദി​വ​സ​ങ്ങ​ള്‍ മു​ന്‍​പ് സം​ഭ​വ​ത്തി​ലെ സാ​ക്ഷി​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് പൂ​ക്ക​ട ന​ട​ത്തു​ന്ന അ​രു​ണി​നെ വി​ളി​ച്ച് പോ​ലീ​സ് വി​വ​രം അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി സം​ഘം ക​ട​യി​ലെ​ത്തി അ​രു​ണി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കു​ത്തു​ക​യും ചെ​യ്ത​ത്.

ക​ത്തി ഒ​ടി​ഞ്ഞ് തോ​ളി​ല്‍ ത​റ​ച്ച നി​ല​യി​ലാ​ണ് അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ത്തി ശ​രീ​ര​ത്തി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഹാ​ജ​യും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും മ​റ്റൊ​രാ​ളും ചേ​ര്‍​ന്നാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് അ​രു​ണ്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.