ഭ​ർ​ത്താ​വ് ത​ല്ലി​ക്കോ​ട്ടെ..! ഭൂ​രി​ഭാ​ഗം മ​ല​യാ​ളി സ്ത്രീ​ക​ൾ​ക്കും കു​ഴ​പ്പ​മി​ല്ല- സ​ർ​വേ ഫ​ലം
ഭ​ർ​ത്താ​വ് ത​ല്ലി​ക്കോ​ട്ടെ..! ഭൂ​രി​ഭാ​ഗം മ​ല​യാ​ളി സ്ത്രീ​ക​ൾ​ക്കും കു​ഴ​പ്പ​മി​ല്ല- സ​ർ​വേ ഫ​ലം
Monday, November 29, 2021 11:07 AM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ളെ ഭ​ർ​ത്താ​വ് ത​ല്ലു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം മ​ല​യാ​ളി സ്ത്രീ​ക​ൾ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ​യി​ലാ​ണ് ഭ​ർ​ത്താ​വ് ത​ല്ലു​ന്ന​തി​നെ ന്യാ​യി​ക​രി​ച്ച് കൂ​ടു​ത​ൽ സ്ത്രീ​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

ഭ​ർ​ത്താ​ക്ക​ൻ​മാ​രി​ൽ നി​ന്ന് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു സ​ർ​വേ​യി​ലെ ഒ​രു ചോ​ദ്യം. ഇതിൽ ത​ല്ലു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന സ്ത്രീ​ക​ൾ 52 ശ​ത​മാ​ന​മാ​ണ്. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സ​ർ​വേ​യു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ 17 ശ​ത​മാ​നം കു​റ​വാ​ണി​ത്.

അ​തേ​സ​മ​യം, ത​ല്ലി​നെ ന്യാ​യീ​ക​രി​ക്കു​ന്ന പു​രു​ഷ​ൻ​മാ​രു​ടെ എ​ണ്ണം നാ​ലു ശ​ത​മാ​നം കൂ​ടി 63 ശ​ത​മാ​ന​മാ​യി. ഗാ​ർ​ഹി​ക പീ​ഡ​നം നേ​രി​ട്ടി​ട്ടും ആ​രോ​ടും പ​റ​യാ​തെ മ​റ​ച്ച് വ​യ്ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. കു​ടും​ബ​ങ്ങ​ളി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ൾ ഇ​പ്പോ​ഴും പു​റ​കി​ലാ​ണെ​ന്നും സ​ർ​വേ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.