"ഞ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തേ..': യാ​ത്രാ​വി​ല​ക്കു​ക​ൾ‌ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക
"ഞ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തേ..': യാ​ത്രാ​വി​ല​ക്കു​ക​ൾ‌ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക
Monday, November 29, 2021 10:18 AM IST
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്, വി​വി​ധ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ അ​പ​ല​പി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റ​മാ​ഫോ​സ.

ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​ന​ട​പ​ടി​ക​ളി​ൽ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും റ​മാ​ഫോ​സ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​യ്ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്നും റ​മാ​ഫോ​സ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് 18 രാ​ജ്യ​ങ്ങ​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 ബി.1.1.529 ​വ​ക​ഭേ​ദം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പു​തി​യ വ​ക​ഭേ​ദ​ത്തി​ന് ഒ​മി​ക്രോ​ൺ എ​ന്നു പേ​രി​ട്ട​ത്.

വൈ​റ​സ് മാ​ര​ക​മാ​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്പ് 18 രാ​ജ്യ​ങ്ങ​ൾ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഏ​ഞ്ച​ലി​ക്ക് കോ​ട്‌​സി കു​റ്റ​പ്പെ​ടു​ത്തി.



ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ത്തോ​ടു പ​ങ്കു​വ​ച്ച വി​വ​ര​ത്തി​ൽ അ​ധി​ക്ഷേ​പി​ക്കാ​തെ പു​ക​ഴ്ത്തു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ ഹം ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.