ഒ​മി​ക്രോ​ണ്‍ ഭീ​തി; സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന​പ​രി​ശോ​ധ​ന
ഒ​മി​ക്രോ​ണ്‍ ഭീ​തി; സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന​പ​രി​ശോ​ധ​ന
Sunday, November 28, 2021 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​ന്‍റെ മാ​ര​ക​മാ​യ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ണ്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

ബോ​ട്സ്വാ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഹോ​ങ്കോം​ഗ്, ബ്ര​സീ​ൽ, ബം​ഗ്ലാ​ദേ​ശ്, ചൈ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ലാ​ൻ​ഡ്, സിം​ബാ​ബ്‌​വെ, സിം​ഗ​പൂ​ർ, ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കും ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു യാ​ത്രാ ച​രി​ത്രം ഉ​ള്ള​വ​ർ​ക്കു​മാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യി സ​ന്പ​ർ​ക്കം വ​ന്ന​വ​രി​ലും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.

ആ​ദ്യ​ഘ​ട്ടം ഇ​വ​രി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​ൻ നി​ർ​ദേ​ശി​ക്കും. എ​ട്ടാം ദി​വ​സം വീ​ണ്ടും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തും. വീ​ണ്ടും പോ​സി​റ്റീ​വാ​യാ​ൽ ഏ​ഴു ദി​വ​സം കൂ​ടി ക്വാ​റ​ന്‍റീ​ൻ തു​ട​രേ​ണ്ടി വ​രും.

ആ​ർ​ടി​പി​സി​ആ​ർ പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ സാ​ന്പി​ളു​ക​ൾ ഇ​ൻ​ഡ്യ​ൻ സാ​ർ​സ് കോ​വി​ഡ് -2 ജീ​നോ​മി​ക് ക​ണ്‍​സോ​ർ​ഷ്യ​ത്തി​നു കീ​ഴി​ലെ ജീ​നോം സീ​ക്വ​ൻ​സിം​ഗ് ല​ബോ​റ​ട്ട​റി​ക​ളി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.