കോ​ഴി​ക്കോ​ട്ട് യുവതിയെ ആ​ക്ര​മി​ച്ച സം​ഭ​വം; മു​പ്പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്
കോ​ഴി​ക്കോ​ട്ട് യുവതിയെ ആ​ക്ര​മി​ച്ച സം​ഭ​വം; മു​പ്പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്
Sunday, November 28, 2021 4:01 PM IST
കോ​ഴി​ക്കോ​ട്: കൊ​ളാ​വി​യി​ല്‍ യുവതിയെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മു​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. യുവതി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കൊ​ളാ​വി സ്വ​ദേ​ശി​നി ലി​ഷ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്വ​ന്തം സ്ഥ​ല​ത്ത് വ​ഴി​വെ​ട്ടു​ന്ന​ത് ത​ട​ഞ്ഞ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ത​ന്‍റെ പ​റ​മ്പി​ലൂ​ടെ റോ​ഡ് വെ​ട്ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ലി​ഷ പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ മ​ണ്‍​വെ​ട്ടി കൊ​ണ്ട് ലി​ഷ​യ്ക്ക് അ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.