പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം; കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷം
പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം; കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷം
Sunday, November 28, 2021 3:25 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക ന​യം രൂ​പീ​ക​രി​ച്ച ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം. കേ​ന്ദ്ര​ത്തി​ന്‍റ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടി​ന് തി​രി​ച്ച​ടി​യേ​റ്റു​വെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​രി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ​ഭ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ർ​ത്തി​യി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​വും ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​വും കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ചു.

ക​ർ​ഷ​ക സ​മ​ര​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വി​മ​ർ​ശ​നം പ​രാ​മ​ർ​ശി​ച്ച് ഇ​ട​ത് എം​പി ജോ​ൺ ബ്രി​ട്ടാ​സും രം​ഗ​ത്തെ​ത്തി. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്നും ബ്രി​ട്ടാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തി​ല്ല. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ എ​ന്നി​വ​രാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന ബി​ല്ലി​ലാ​ണ് ഏ​വ​രു​ടെ​യും ക​ണ്ണ്. തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ലും ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ബി​ല്ല് പാ​സാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.