"എ​നി​ക്ക് അ​ധി​കാ​രം വേ​ണ്ട, ജ​ന​ങ്ങ​ളെ സേ​വി​ച്ചാ​ൽ മ​തി': മോ​ദി
"എ​നി​ക്ക് അ​ധി​കാ​രം വേ​ണ്ട, ജ​ന​ങ്ങ​ളെ സേ​വി​ച്ചാ​ൽ മ​തി': മോ​ദി
Sunday, November 28, 2021 2:12 PM IST
ന്യൂ​ഡ​ൽ​ഹി: ത​നി​ക്ക് അ​ധി​കാ​രം വേ​ണ്ടെ​ന്നും ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നാ​ണ് അ​ഗ്ര​ഹ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

പ​രി​പാ​ടി​ക്കി​ടെ കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ ആ​യു​ഷ്‌​മാ​ൻ ഭാ​ര​ത് യോ​ജ​ന​യു​ടെ ഗു​ണ​ഭോ​ക്താ​വി​നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ല്‍ ഇ​ന്ത്യ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ തൊ​ഴി​ല​ന്വേ​ഷ​ക​ർ മാ​ത്ര​മ​ല്ല, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​രും കൂ​ടി​യാ​ണ്. ഇ​ന്ത്യ​യി​ൽ 70ല​ധി​കം യൂ​ണി​കോ​ണു​ക​ൾ ഉ​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​യ​ങ്ങ​ള്‍, നൂ​ത​ന​ത്വം, റി​സ്ക് ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്ര​ധാ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന​തി​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ജീ​വി​ത​ശൈ​ലി ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.