മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും
മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ക്കും
Sunday, November 28, 2021 12:10 PM IST
കൊ​ച്ചി: ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മോ​ഫി​യ​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. മോ​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ളെ ഗ​വ​ർ​ണ​ർ കാ​ണും.

അ​തേ​സ​മ​യം, മോ​ഫി​യ പ​ര്‍​വീ​ണ്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ​തി​രെ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍. സു​ധീ​റി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് മോ​ഫി​യ​യെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് എ​ഫ്ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് മോ​ഫി​യ​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ഇ​വി​ടെ​വ​ച്ച് ദേ​ഷ്യം വ​ന്ന മോ​ഫി​യ ഭ​ര്‍​ത്താ​വ് സു​ഹൈ​ലി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്ന് സി​ഐ മോ​ഫി​യ​യോ​ട് ക​യ​ര്‍​ത്തു​സം​സാ​രി​ച്ചു. സി​ഐ​യി​ല്‍ നി​ന്നും ത​നി​ക്ക് ഒ​രി​ക്ക​ലും നീ​തി ല​ഭി​ക്കി​ല്ലെ​ന്ന തോ​ന്ന​ലി​ലാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ മൊ​ഫി​യ​യെ പ്രേ​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.