ഒ​മി​ക്രോ​ൺ: ലോ​കം ഭീ​തി​യി​ൽ; ഇ​സ്ര​യേ​ൽ അ​ട​യ്ക്കു​ന്നു
ഒ​മി​ക്രോ​ൺ: ലോ​കം ഭീ​തി​യി​ൽ; ഇ​സ്ര​യേ​ൽ അ​ട​യ്ക്കു​ന്നു
Sunday, November 28, 2021 10:43 AM IST
ജ​റു​സ​ലേം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചു. രാ​ജ്യ​ത്തേ​ക്ക് വി​ദേ​ശി​ക​ൾ ക​ട​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും വി​ല​ക്കാ​നാ​ണ് തീ​രു​മാ​നം. വി​ദേ​ശി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും 14 ദി​വ​സ​മാ​യി​രി​ക്കും ഇ​തു ന​ട​പ്പാ​ക്കു​ക​യെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് അ​റി​യി​ച്ചു.

ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മാ​കും ഇ​സ്ര​യേ​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 24 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.