ഒ​മി​ക്രോ​ണ്‍: പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്ന് ഐ​സി​എം​ആ​ർ
ഒ​മി​ക്രോ​ണ്‍: പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്ന് ഐ​സി​എം​ആ​ർ
Sunday, November 28, 2021 8:14 AM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ത്തി​ൽ (ഒ​മി​ക്രോ​ണ്‍ ) പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ). പ​ക​രം കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്ത​രു​തെ​ന്നും ഐ​സി​എം​ആ​ർ നി​ർ​ദേ​ശി​ച്ചു.

വൈ​റ​സി​ൽ ഘ​ട​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യേ​ക്കാം. എ​ന്നാ​ൽ ഇ​ത് മാ​ര​ക​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. നി​ല​വി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഡാ​റ്റ​ക​ളൊ​ന്നു​മി​ല്ല. തീ​ർ​ച്ച​യാ​യും കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട​തു​ണ്ടെ​ന്നും ഐ​സി​എം​ആ​റി​ലെ എ​പ്പി​ഡെ​മി​യോ​ള​ജി ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ​സ് മേ​ധാ​വി സ​മീ​ര​ൻ പാ​ണ്ട പ​റ​ഞ്ഞു.

അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​നു​ള്ള തെ​ളി​വു​ക​ൾ ഇ​തു​വ​രെ​യി​ല്ല. എ​ന്നി​രു​ന്നാ​ലും ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ൻ ഉ​ട​ന​ടി വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​ത് വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്നും സ​മീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

ഒ​മി​ക്രോ​ണ്‍ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക് തു​ട​ങ്ങി​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​നും, സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.