ഗു​ജ​റാ​ത്ത് തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നേ​രി​യ തോ​തി​ൽ എ​ണ്ണ ചോ​ർ​ച്ച
ഗു​ജ​റാ​ത്ത് തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ലു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നേ​രി​യ തോ​തി​ൽ എ​ണ്ണ ചോ​ർ​ച്ച
Saturday, November 27, 2021 4:26 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച് ഉ​ൾ​ക്ക​ട​ലി​ൽ ച​ര​ക്കു ക​പ്പ​ലു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. എ​ണ്ണ​ക്ക​പ്പ​ലു​ക​ളാ​യ എം​വീ​സ് ഏ​വി​യേ​റ്റ​റും അ​റ്റ്‌​ലാ​ന്‍റി​ക് ഗ്രേ​സ് എ​ന്നി​വ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

നേ​രി​യ തോ​തി​ൽ എ​ണ്ണ ചോ​ർ​ച്ച ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. കൂ​ട്ടി​യി​ടി​യി​ൽ ക​പ്പ​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സ്ഥി​ത​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.