മുഖ്യമന്ത്രിയുടെ നിർണായക നീക്കം; പോലീസിനു രഹസ്യപ്പൂട്ട്
മുഖ്യമന്ത്രിയുടെ നിർണായക നീക്കം; പോലീസിനു രഹസ്യപ്പൂട്ട്
Saturday, November 27, 2021 3:08 PM IST
ക​ണ്ണൂ​ർ‌: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി സം​സ്ഥാ​ന​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.

നിരീക്ഷിക്കും

എ​സ്ഐ, സി​ഐ, ഡി​വൈ​എ​സ്പി​മാ​ർ ഉ​ൾ​പ്പെ​ട​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​തതു ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​ക്കു ന​ല്കു​ന്ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്കും.

ക്രിമിനൽ പശ്ചാത്തലം

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​നി​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ല​മാ​റ്റ​വും. റി​പ്പോ​ർ​ട്ട് മോ​ശ​മാ​യാ​ൽ പ്രൊ​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ല്കി​ല്ല. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പോ​ലീ​സു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും.

സിപിഐ

ഉ​ത്ര, മൊ​ഫി​യ പ​ർ​വീ​ൺ കേ​സു​ക​ളി​ൽ സം​സ്ഥാ​ന പോ​ലീ​സി​നെ​തി​രേ ഇ​ട​തു​മു​ന്ന​ണി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.​ സി​പി​ഐ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

- റെ​നീ​ഷ് മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.