കോ​വി​ഡ് പു​തി​യ വ​ക​ഭേ​ദം: പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചു
കോ​വി​ഡ് പു​തി​യ വ​ക​ഭേ​ദം: പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചു
Saturday, November 27, 2021 10:00 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് യോ​ഗം ആ​രം​ഭി​ക്കു​ക.

പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ ബി.1.1.529 ​വ​ക​ഭേ​ദം മു​ൻ​പ് ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വി​നാ​ശ​കാ​രി​യാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്.

പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ബി.1.1.529​ന് ഒ​മി​ക്രോ​ണ്‍ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) അ​റി​യി​ച്ചു. അ​തി​വേ​ഗ ഘ​ട​നാ​മാ​റ്റ​വും തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​മു​ള്ള ഒ​മി​ക്രോ​ണ്‍ ഏ​റ്റ​വും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​ക​ഭേ​ദ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

യ​ഥാ​ർ​ത്ഥ കൊ​റോ​ണ വൈ​റ​സി​ൽ നി​ന്ന് ഏ​റെ മാ​റ്റം സം​ഭ​വി​ച്ച ഒ​മി​ക്രോ​ണ്‍ രോ​ഗ​മു​ക്ത​രാ​യ​വ​രി​ലേ​ക്ക് വീ​ണ്ടും പ​ക​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പു​റ​മേ ഹോം​ഗോ​ങ്ങി​ലും യൂ​റോ​പ്പി​ലും ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.

ബെ​ൽ​ജി​യ​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെ ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​ജി​പ്റ്റി​ൽ നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​രി​യി​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ അ​മേ​രി​ക്ക, യു​കെ, ,ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ , യു​എ​ഇ , ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.