ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ്
ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Saturday, November 27, 2021 4:49 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന "m-Homoeo' വെ​ബ് അ​ധി​ഷ്ഠി​ത മൊ​ബൈ​ൽ ആ​പ്പ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പു​റ​ത്തി​റ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൊ​ബൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ഴി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൗ​ര​ൻ​മാ​ർ​ക്ക് വ​കു​പ്പി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം, ഒ​പി, സ്പെ​ഷ​ൽ ഒ​പി സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭി​ക്കും. ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ ക്ഷ​മ​ത പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ അ​വ​ലോ​ക​ന, ആ​സൂ​ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ൾ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ സ​മ്മ​ത​ത്തോ​ടെ ന​ൽ​കു​ന്ന​തി​ന് ആ​പ്പി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്ത് അ​ടു​ത്തു​ള്ള ഹോ​മി​യോ​പ്പ​തി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​രു​ന്നു​ക​ൾ വാ​ങ്ങാം.

സ​മീ​പ ഭാ​വി​യി​ൽ ഒ​പി, സ്പെ​ഷ​ൽ ഒ​പി സേ​വ​ന​ങ്ങ​ൾ ഈ ​രീ​തി​യി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാ​ൻ സാ​ധി​ക്കും. ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ൽ ല​ഭി​ക്കും. ആ​പ്പി​ലൂ​ടെ ക്യൂ ​സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.