കെ-റെ​യി​ൽ: മു​ഖ്യ​മ​ന്ത്രി വി​വേ​ക​പൂ​ർ​വം ചി​ന്തി​ക്ക​ണമെന്ന് മു​ല്ല​പ്പ​ള്ളി​യു​ടെ തു​റ​ന്ന ക​ത്ത്
കെ-റെ​യി​ൽ: മു​ഖ്യ​മ​ന്ത്രി വി​വേ​ക​പൂ​ർ​വം  ചി​ന്തി​ക്ക​ണമെന്ന് മു​ല്ല​പ്പ​ള്ളി​യു​ടെ തു​റ​ന്ന ക​ത്ത്
Saturday, November 27, 2021 12:49 AM IST
ക​​​ണ്ണൂ​​​ർ: നി​​​ർ​​​ദി​​​ഷ്ട കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ പാ​​​രി​​​സ്ഥി​​​തി​​​ക-​​​സാ​​​മൂ​​​ഹി​​ക-​​​സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള ആ​​​ഘാ​​​തം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും പ​​​ദ്ധ​​​തി​​​യെ​​ക്കു​​റി​​ച്ച് വി​​​വേ​​​ക​​പൂ​​​ർ​​​വം പു​​​ന​​​ർ​​വി​​​ചി​​​ന്ത​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ തു​​​റ​​​ന്ന ക​​​ത്ത്.

മ​​​ണ്ണി​​​നെ​​​യും മ​​​നു​​​ഷ്യ​​​നെ​​​യും ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ചു​​​ള്ള സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​ന​​​യ​​​മ​​​ല്ലാ​​​തെ മ​​​റ്റൊ​​​രു ന​​​യം സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലേ​​​ക്ക് ലോ​​​ക​​രാ​​ജ്യ​​ങ്ങ​​ൾ എ​​​ത്തി​​നി​​​ൽ​​​ക്കു​​​ന്ന വേ​​​ള​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​ദ്ധ​​​തി എ​​​ന്തി​​​നാ​​​ണെ​​​ന്നും ക​​​ത്തി​​​ൽ ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

കേ​​​ര​​​ള​​​ത്തെ ര​​​ണ്ടാ​​​യി പി​​​ള​​​ർ​​​ത്തി കടന്നു​​പോ​​​കു​​​ന്ന 529.45 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പാ​​​ത 140 കി​​​ലോ​​​മീ​​​റ്റ​​​ർ നെ​​​ൽ​​​പാ​​​ട​​​ങ്ങ​​​ളെ​​​യും ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളെ​​​യും ഇ​​​ല്ലാ​​​താ​​​ക്കും. ന​​​ദി​​​ക​​​ൾ​​​ക്കു​​കു​​​റു​​​കേ എ​​​ട്ടു മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ ത​​​ട​​​സ​​​മു​​​ണ്ടാ​​​യാ​​​ൽ പ്ര​​​ള​​​യ​​​മാ​​​കും ഫ​​​ലം. നെ​​​ത​​​ർ​​ലൻ​​​ഡ്സ് സ​​​ന്ദ​​​ർ​​​ശ​​​ന​​ശേ​​​ഷം ത​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ റൂം ​​​ഫോ​​​ർ റി​​​വ​​​ർ എ​​​ന്ന ആ​​​ശ​​​യം എ​​​ങ്ങ​​നെ ന​​​ട​​​പ്പാ​​​കു​​മെ​​​ന്നും ക​​​ത്തി​​​ൽ ചോ​​​ദി​​​ക്കു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വേ​​​കം അ​​​ങ്ങ​​​യെ ന​​​യി​​​ക്ക​​​ട്ടെ എ​​​ന്നു പ​​​റ​​​ഞ്ഞു​​കൊ​​​ണ്ടാ​​​ണ് ക​​​ത്ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.