മ​ല​പ്പു​റം എ​ടി​എം ത​ട്ടി​പ്പ്: അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വും
മ​ല​പ്പു​റം എ​ടി​എം ത​ട്ടി​പ്പ്: അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വും
Thursday, November 25, 2021 4:15 PM IST
തി​രൂ​ർ: മ​ല​പ്പു​റ​ത്ത് എ​ടി​എ​മ്മു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മെ​ന്ന് പോ​ലീ​സ്. ഊ​ര​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ടി. ​ഷി​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രാ​ർ ക​മ്പ​നി ഏ​ൽ​പ്പി​ച്ച 1.59 കോ​ടി രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ക​രാ​ർ ക​മ്പ​നി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.