സ​മ്മേ​ള​നം ന​ട​ത്താ​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ര​ണ്ടു ടീ​മാ​യി എ​ത്തും
സ​മ്മേ​ള​നം ന​ട​ത്താ​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ര​ണ്ടു ടീ​മാ​യി എ​ത്തും
Thursday, November 25, 2021 4:07 PM IST
കോ​ട്ട​യം: ഏ​രി​യാ സ​മ്മേ​ള​നങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നു വേ​ദി​യാ​കു​ന്ന ക​ണ്ണൂ​രി​ലാ​ണ് ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​നം. ഡി​സം​ബ​ർ 10-നാ​ണ് ക​ണ്ണൂ​രി​ൽ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്.

ജി​ല്ലാ സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടുടീ​മാ​യി നേ​താ​ക്ക​ൾ എ​ത്തും. ഇ​ന്നു ചേ​രു​ന്ന സി​പി​എം അ​വൈല​ബി​ൾ സെ​ക്ര​ട്ടറി​യേ​റ്റ് യോ​ഗം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മെ​ടു​ക്കും.

സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് ഡി​സം​ബ​ർ 14ന് ​ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ക​ണ്ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ടും എ​ല്ലാ നേ​താ​ക്ക​ളും സ​മ്മേ​ള​ത്തി​നെ​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ടീ​മി​ൽ സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.വി​ജ​യ​രാ​ഘ​വ​നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​മു​ണ്ടാ​കും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ടീ​മി​ൽ മ​റ്റൊ​രു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യും പ​ങ്കെ​ടു​ക്കും.​ കേ​ന്ദ്ര​ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.ക​രു​ണാ​ക​ര​ൻ, പി.​കെ.ശ്രീ​മ​തി, കെ.കെ.ഷൈ​ല​ജ, എം.​സി. ജോ​സ​ഫൈ​ൻ, പാ​ലോളി മു​ഹ​മ്മ​ദു​കു​ട്ടി, എ​ള​മ​രം ക​രീം, എം.​വി. ഗോ​വി​ന്ദ​ൻ, എ.​കെ.​ബാ​ല​ൻ, കെ. ​രാ​ധാ​കൃ​ഷ്ണൻ, ഇ.പി.ജ​യ​രാ​ജ​ൻ, വൈ​ക്കം വി​ശ്വ​ൻ, തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ ര​ണ്ടു പി​ബി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ലു​ണ്ടാ​കും.

കേ​ന്ദ്ര ക​മ്മറ്റി​യം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ സം​സ്ഥാ​ന സെ​ക്രട്ടറി​യേ​റ്റം​ഗ​ങ്ങ​ളും സ​മ്മേ​ള​ന ന​ട​ത്തി​പ്പ് ടീ​മി​ലു​ണ്ട്. എം.​എം.​മ​ണി, കെ.ജെ. തോ​മ​സ്. ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ബേ​ബി ജോ​ണ്‍, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, പി.രാ​ജീ​വ് എ​ന്നി​വ​രാ​ണ് സെ​ക്രട്ടറി​യേ​റ്റം​ഗ​ങ്ങ​ൾ.

അ​ത​തു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കേ​ന്ദ്ര​ ക​മ്മ​റ്റി, സെ​ക്ര​ട്ടറി​യേ​റ്റം​ഗ​ങ്ങ​ൾ അ​വ​ര​വ​രു​ടെ ജി​ല്ലാ സ​മ്മേ​ള​ങ്ങ​ളി​ലു​മു​ണ്ടാ​കും. ഇ​തി​ൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.ബാ​ല​ഗോ​പാ​ലും പി.​രാ​ജീ​വും എം.​വി.ഗോവി​ന്ദ​നും കെ.രാ​ധാ​കൃ​ഷ്ണ​നും മ​ന്ത്രി​മാ​രു​ടെ തി​ര​ക്കു​ള്ള​തി​നാ​ൽ മു​ഴു​വ​ൻ സ​മ​യ​വും സ​മ്മേ​ള​ന​ത്തി​നു​ണ്ടാ​കി​ല്ല.

മാറുന്ന സെക്രട്ടറിമാർ

ജി​ല്ലാ സ​മ്മേ​ള​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം സെ​ക്ര​ട്ട​റി​മാ​രും തു​ട​രാ​നാ​ണ് സാ​ധ്യ​ത. ടേം ​പൂ​ർ​ത്തി​യാ​ക്കാ​ത്തതിനാ​ലാ​ണ് ഇ​വ​ർ​ക്കു വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.കെ.​രാ​ജേ​ന്ദ്ര​ൻ മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ജേ​ന്ദ്ര​ൻ മാ​റി​യാ​ൽ എ​ൻ.എ​ൻ.​കൃ​ഷ്ണ​ദാ​സ് സെ​ക്ര​ട്ട​റിയാ​കും. വി.​എ​സ് പ​ക്ഷ നേ​താ​വാ​യി​രു​ന്ന കൃ​ഷ്ണ​ദാ​സ് ക​ഴി​ഞ്ഞ കു​റേനാ​ളാ​യി ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തോ​ടാ​ണ് കൂ​റു പു​ല​ർ​ത്തു​ന്ന​ത്.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ മാ​റി​യേ​ക്കും. ഇ​ടു​ക്കി​യി​ൽ കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ മാ​റി​യാ​ൽ സി.​വി.​വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി​യാ​കും. സെ​ക്ര​ട്ട​റി​ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന പി.​എ​ൻ.​വി​ജ​യ​നെ​തി​രെ അ​ടു​ത്തനാ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യ​തി​നാ​ൽ സാ​ധ്യ​ത കു​റ​വാ​ണ്. മ​റ്റൊ​രു ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​ർ.​തി​ല​കി​നേ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ഉ​ദ​യ​ഭാ​നു​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ഒ​ഴി​വാ​യേ​ക്കും. ആ​ർ.സ​ന​ൽ​കു​മാ​ർ, രാ​ജു എബ്ര​ഹാം എ​ന്നി​വ​രാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​മാ​രാ​യി പ​രി​ഗ​ണ​ന​യി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രെ​യും ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ആ​നാ​വൂ​രി​നെ മാ​റ്റാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു താ​ത്പ​ര്യ​മി​ല്ല.

വി.​എ​സ് ​പ​ങ്കെ​ടു​ക്കി​ല്ല

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന​തി​നാ​ൽ കേ​ന്ദ്ര​ക​മ്മ​റ്റി​യി​ലെ ക്ഷ​ണി​താ​വാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കി​ല്ല. എ​ന്നാ​ൽ, സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​ വേ​ദി​യി​ൽ വി.​എ​സി​നെ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ട്.

കോട്ടയത്ത് ആ​റി​ട​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല

കോ​ട്ട​യം ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റ ആ​റ് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യായ​പ്പോ​ൾ ആ​റി​ട​ത്തും സെ​ക്ര​ട്ട​റി​മാ​ർ​ക്ക് മാ​റ്റ​മി​ല്ല. ച​ങ്ങ​നാ​ശേ​രി, അ​യ​ർ​ക്കു​ന്നം, പു​തു​പ്പ​ള​ളി, വാ​ഴൂ​ർ, ത​ല​യോ​ല​പ്പ​റ​ന്പ്, വൈ​ക്കം ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ച​ങ്ങ​നാ​ശേ​രി​യി​ൽ കെ.​സി.​ജോ​സ​ഫും അ​യ​ർ​ക്കു​ന്ന​ത്ത് പി.​എ​ൻ.​ബി​നു​വും പു​തു​പ്പ​ള്ളി​യി​ൽ സു​ഭാ​ഷ് പി.​വ​ർ​ഗീ​സും വീ​ണ്ടും സെ​ക്ര​ട്ട​റിമാ​രാ​യി. വാ​ഴൂ​രി​ൽ വി.​ജി.​ലാ​ൽ തു​ട​രും. ത​ല​യോ​ല​പ്പ​റ​ന്പി​ൽ കെ.​ശെ​ൽ​വ​രാ​ജും വൈ​ക്ക​ത്ത് കെ.​അ​രു​ണ​നു​മാ​ണ് സെ​ക്ര​ട്ട​റി​മാ​ർ.

ഇ​നി സ​മ്മേ​ള​നം ന​ട​ക്കാ​നു​ള്ളത് കോ​ട്ട​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ർ, പൂ​ഞ്ഞാ​ർ സ​മ്മേ​ള​ന​‌ങ്ങ​ളാ​ണ്. ഇ​തി​ൽ കോ​ട്ട​യ​ത്തും ഏ​റ്റു​മാ​നൂ​രും സെ​ക്ര​ട്ട​റി​മാ​ർ മാ​റി​യേ​ക്കും. ജ​നു​വ​രി 14 മു​ത​ൽ കോ​ട്ട​ത്താ​ണ് ജി​ല്ലാ സ​മ്മേ​ള​നം.

- ജിബിൻ കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.