കൈയാ​ങ്ക​ളി കേ​സ് വാ​ദി​ക്കാ​ൻ സർക്കാർ പൊടിച്ചത് 16.5 ലക്ഷം
കൈയാ​ങ്ക​ളി കേ​സ് വാ​ദി​ക്കാ​ൻ സർക്കാർ പൊടിച്ചത് 16.5 ലക്ഷം
Thursday, November 25, 2021 3:14 PM IST
കൊ​ച്ചി : മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്കം ഉ​ൾ​പ്പെ​ട്ട നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സ് വാ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​നു വ​ക്കീ​ൽ ഫീ​സ് ഇ​ന​ത്തി​ൽ ചെ​ല​വ് 16.5 ല​ക്ഷം രൂ​പ. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം ​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​നു​ വേ​ണ്ടി വാ​ദം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്.

വ​ക്കി​ൽ ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബി​ല്ലു​ക​ൾ അ​ഭി​ഭാ​ഷ​ക​ൻ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ തു​ക അ​ഭി​ഭാ​ഷ​ക​നു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നു
വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

അ​ഡ്വ. ര​ഞ്ജി​ത്ത് കു​മാ​ർ ആ​ണ് നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2015 മാ​ർ​ച്ച് 13ന് ​ബ​ജ​റ്റ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​വും അ​ക്ര​മ​ങ്ങ​ളും ന​ട​ത്തി​യ​ത്.

ഇ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പ​ടെ ആ​റ് ഇ​ട​തു നേ​താ​ക്കാ​ൾ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്നും സ​ഭ​യി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് കേ​സ്. കേ​സ് റ​ദ്ദാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും സ​ർ​ക്കാ​ർ സ​മീ​പി​ച്ചി​രു​ന്നു. ഇ​തു ത​ള്ളി​യ​പ്പോ​ഴാ​ണു സു​പ്രീ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ഡി​സം​ബ​ർ 22 ന് ​സി​ജെ​എം കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നു കൊ​ച്ചി​ൻ പ്രോ​പ്പ​ർ ചാ​ന​ൽ പ്ര​സി​ഡ​ന്‍റ് എം.​കെ. ഹ​രി​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​നി​ടെ, കേ​സി​ൽ പു​ന പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​ർ വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

- സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.