മാറാട് ജഡ്ജിക്കും ഭീഷണി! എസിപിക്കും എംഎൽഎയ്ക്കും അജ്ഞാതന്‍റെ മുന്നറിയിപ്പ്!
മാറാട് ജഡ്ജിക്കും ഭീഷണി! എസിപിക്കും എംഎൽഎയ്ക്കും അജ്ഞാതന്‍റെ മുന്നറിയിപ്പ്!
Thursday, November 25, 2021 12:44 PM IST
കോ​ഴി​ക്കോ​ട് : കൂ​ട്ട​ക്കൊ​ല കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് മു​ത​ല്‍ ജ​ന​പ്ര​തി​നി​ധി​യു​ടെ മ​ക​നു വ​രെ അ​ജ്ഞാ​ത​ന്‍റെ ഭീ​ഷ​ണി​ക്ക​ത്ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം സ​മീ​പ​കാ​ല​ത്താ​യി നാ​ലു ഭീ​ഷ​ണി​ക്ക​ത്തു​ക​ളാ​ണ് എ​ത്തി​യ​ത്. ക​ത്തു​ക​ള്‍ സം​ബ​ന്ധി​ച്ചു കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​ലീ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നി​ലു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ക​ത്ത് പോ​സ്റ്റ് ചെ​യ്ത സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ലും പോ​സ്റ്റ് ചെ​യ്ത​യാ​ള്‍ അ​ജ്ഞാ​ത​നാ​യി തു​ട​രു​ക​യാ​ണ് . ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​ന​മാ​യി ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി​ക്കാ​യി​രു​ന്നു ഭീ​ഷ​ണി.

നേ​ര​ത്തെ എം.​കെ.​മു​നീ​ര്‍ എം​എ​ല്‍​എ, കെ.​കെ.​ര​മ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍, മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്കും ഭീ​ഷ​ണി​ക്ക​ത്ത് അ​യ​ച്ചി​രു​ന്നു. താ​ലി​ബാ​ന്‍, മാ​വോ​യി​സ്റ്റ് വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും രാഷ്‌ട്രീയ പ്രേ​രി​ത​മാ​യു​മാ​ണ് ക​ത്തു​ക​ള്‍ എ​ത്തി​യ​ത്.


മാ​റാ​ട് ജ​ഡ്ജി​ക്കു ഭീ​ഷ​ണി

മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച സ്പെ​ഷല്‍ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് (മാ​റാ​ട്) കോ​ട​തി ജ​ഡ്ജി കെ.​എ​സ്. അം​ബി​ക​യ്ക്കു ത​പാ​ല്‍ മാ​ര്‍​ഗം ഇ​ന്ന​ലെ​യെ​ത്തി​യ ക​ത്തി​ലാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ശി​ക്ഷി​ക്ക​പ്പെ​ട്ട കോ​യ​മോ​നെ​യും നി​സാ​മു​ദീ​നെ​യും വെ​റു​തെ വി​ട്ടി​ല്ലെ​ങ്കി​ല്‍ വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണു ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​നു ത​ങ്ങ​ള്‍ പ​ക​രം വീ​ട്ടു​മെ​ന്നും ക​ത്തി​ലു​ണ്ട്. ജ​ഡ്ജി സി​റ്റി പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​ട​ക്കാ​വ് പോ​ലീ​സി​ന് കൈ​മാ​റി.

ഭീ​ഷ​ണി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ഡ്ജി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ക​ത്ത് പോ​സ്റ്റ് ചെ​യ്ത​തു തി​ങ്ക​ളാ​ഴ്ച​യാ​ണ്. ശി​ക്ഷാ​വി​ധി ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. അ​തി​നു മു​മ്പ് പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​വാം ക​ത്ത​യ​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

"താ​ലി​ബാ​ന്‍' ഭീ​ഷ​ണി

ഓ​ഗ​സ്റ്റ് 27 നാ​ണ് താ​ലി​ബാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ല്‍ മു​ന്‍ മ​ന്ത്രി​യും മുസ്‌ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ​യ്ക്കു ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്. താ​ലി​ബാ​ന്‍ ഒ​രു വി​സ്മ​യം എ​ന്ന പേ​രി​ല്‍ ടൈ​പ്പ് ചെ​യ്ത ക​ത്താ​ണ് അ​യ​ച്ച​ത് . താ​ലി​ബാ​നെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ത്ര​യും വേ​ഗം പി​ന്‍​ലി​ക്ക​ണ​മെ​ന്നും ജോ​സ​ഫ് മാ​ഷാ​വാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും അ​യാ​ളു​ടെ അ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ക​ത്ത​യ​ച്ച​ത്.

"നി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ത്ര​യും വേ​ഗം പി​ന്‍​വ​ലി​ക്ക​ണം. താ​ലി​ബാ​ന് എ​തി​രാ​യു​ള്ള പോ​സ്റ്റ് ആ​യ​ല്ല ഞ​ങ്ങ​ള്‍ അ​തി​നെ കാ​ണു​ന്ന​ത്. മു​സ്‌ലിം വി​രു​ദ്ധ​ത​യാ​ണ് നി​ന്‍റെ മു​ഖ​മു​ദ്ര. പ്ര​വാ​ച​ക വ​ച​ന​ങ്ങ​ള്‍ തി​ര​സ്‌​ക​രി​ക്കാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ്. പ​ല ഘ​ട്ട​ത്തി​ലും താ​ന്‍ ഇ​ത് ആ​വ​ര്‍​ത്തി​ച്ചു. ന​മ്മു​ടെ സ്ത്രീ​ക​ള്‍ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.

നി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ നി​ന്‍റെ പു​ര​യി​ല്‍ മ​തി. നി​ന്‍റെ താ​ലി​ബാ​ന്‍ വി​രു​ദ്ധ പോ​സ്റ്റ് ഈ ​ക​ത്ത് കി​ട്ടി 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ നി​ന്നെ മാ​ത്ര​മ​ല്ല, നി​ന്‍റെ കു​ടും​ബം കൂ​ടി തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കേ​ണ്ടി വ​രും.

ഈ ​ക​ത്തും പൊ​ക്കി​പ്പി​ടി​ച്ച് ആ​ളാ​കാ​ന്‍ ഇ​റ​ങ്ങ​രു​ത്. കു​റെ കാ​ല​മാ​യി നി​ന്‍റെ മുസ്‌ലിം വി​രോ​ധ​വും ആ​ര്‍​എ​സ്എ​സ് സ്‌​നേ​ഹ​വും ഞ​ങ്ങ​ള്‍ കാ​ണു​ന്നു. ശി​വ​സേ​ന​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​തും ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ ആ​ര്‍​എ​സ്എ​സ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​തും ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ണ്ടും താ​ക്കീ​ത് ന​ല്‍​കു​ന്നു. ജോ​സ​ഫ് മാ​ഷാ​വാ​ന്‍ ശ്ര​മി​ക്ക​രു​ത്. അ​യാ​ളു​ടെ അ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​ത്' -എ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്തുനി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ല.

എം​എ​ല്‍​എ​യു​ടെ മ​ക​നു ഭീ​ഷ​ണി

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെയും വ​ട​ക​ര എം​എ​ല്‍​എ കെ.​കെ ര​മ​യു​ടെ​യും മ​ക​ന്‍ അ​ഭി​ന​ന്ദി​നെ​യും ആ​ര്‍​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വിനെ​യും വ​ധി​ക്കു​മെന്നു ഭീഷണിപ്പെടുത്തി ജൂ​ലൈ​യി​ലാ​യി​രു​ന്നു ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. 'സി​പി​മ്മി​നെ​തി​രേ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്നു ച​ര്‍​ച്ച ചെ​യ്ത ച​ന്ദ്ര​ശേ​ഖ​ര​നെ ഞ​ങ്ങ​ള്‍ 51 വെ​ട്ടി​യാ​ണ് തീ​ര്‍​ത്ത​ത്. അ​തു​പോ​ലെ 100 വെ​ട്ടി തീ​ര്‍​ക്കും.

എം​എ​ല്‍​എ കെ.​കെ.​ര​മ​യു​ടെ മ​ക​നെ അ​ധി​കം വ​ള​ര്‍​ത്തി​ല്ല. അ​വന്‍റെ മു​ഖം പൂ​ക്കു​ല പോ​ലെ ന​ടു​റോ​ഡി​ല്‍ ചി​ന്നി​ചി​ത​റും .എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഭീ​ഷ​ണി. കെ.​കെ.​ര​മ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് വി​ലാ​സ​ത്തി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്. റെ​ഡ് ആ​ര്‍​മി ക​ണ്ണൂ​ര്‍, പി​ജെ ബോ​യ്സ് എ​ന്ന പേ​രി​ലാ​ണ് ക​ത്തെ​ഴു​തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര സി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി വ​ട​ക​ര ന​ട്ട്സ്ട്രീ​റ്റി​ല്‍ നി​ന്നാ​ണ് ക​ത്ത് പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍, ആ​രാ​ണ് ക​ത്തെ​ഴു​തി​യ​തെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്.

എ​സി​പി​യു​ടെ ഭാ​ര്യ​യ്ക്കും ഭീ​ഷ​ണി

സം​സ്ഥാ​ന പോ​ലീ​സി​നെ​തി​രേ ക​സ്റ്റ​ഡി​മ​ര​ണ​വും അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ രാ​ജ​ന്‍റെ കൊ​ല​പാ​ത​ക​വു​മു​ള്‍​പ്പെ​ടെ പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഒ​ക്‌​ടോ​ബ​റി​ല്‍ മെ​ഡി​ക്ക​ല്‍​ കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​സു​ദ​ര്‍​ശ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി ക​ത്ത് വ​ന്ന​ത്.

കോ​വി​ഡ് സ​മ​യ​ത്ത് ആ​ശു​പ​ത്രി പ​രി​സ​ര​ത്തോ രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കാ​നോ എ​സി​പി​യു​ടെ വാ​ഹ​നം കാ​ണു​ന്നി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍​ കോ​ള​ജ് പോ​ലീ​സിന്‍റെ ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ലു​ള്ള​ത്.

അ​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്യാ​ദ​യ്ക്കു രാ​ത്രി​യി​ല്‍ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ല്‍ ഉ​റ​ങ്ങാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ഭാ​ര്യ താ​മ​സി​ക്കു​ന്ന വാ​സ​സ്ഥ​ലം ക​ണ്ടു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ കൈ​കാ​ലു​ക​ള്‍ ഒ​ടി​ക്കു​മെ​ന്നും ക​ത്തി​ലു​ണ്ട്. ക​ത്ത​യ​ച്ച​വ​രാ​രെ​ന്ന​ത് ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.