ശ​ബ​രി​മ​ല: വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം നി​ല​വി​ൽ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
ശ​ബ​രി​മ​ല: വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം നി​ല​വി​ൽ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Thursday, October 28, 2021 6:47 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

വ​ന​മേ​ഖ​ല​യി​ലു​ള്ള ശ​ബ​രി​മ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും സു​ര​ക്ഷ​യും മു​ന്‍​നി​ർ​ത്തി തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നി​ല്ല. പോ​ലീ​സി​നു മാ​ത്ര​മേ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യൂ. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. സ​ര്‍​ക്കാ​രി​നോ പോ​ലീ​സി​നോ മ​റ്റു താ​ത്പ​ര്യ​ങ്ങ​ളി​ല്ല. 2011 മു​ത​ല്‍ നി​ല​വി​ലു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഒ​രു പ​രാ​തി​ക്കു​മി​ട​യി​ല്ലാ​തെ​യാ​ണ് ഇ​തു​വ​രെ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​യോ​ടൊ​പ്പം വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സി​ല്‍ നി​ന്നു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ആ​ര്‍. മേ​നോ​ന്‍, ട്രാ​വ​ന്‍​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളും പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.