പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സ്ത്രീ​ക​ളു​ടെ കൈ​വെ​ട്ട​ൽ; ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സ്ത്രീ​ക​ളു​ടെ കൈ​വെ​ട്ട​ൽ; ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ
Thursday, October 28, 2021 6:44 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​ന​റി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വ​സ്ത്ര​ത്തി​ന്‍റെ ഇ​റ​ക്കം​കൂ​ടി​യ കൈ​ക​ൾ മു​റി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ. തി​ക​ച്ചും അ​പ​മാ​ന​ക​ര​മെ​ന്ന് പ്ര​തി​ക​രി​ച്ച ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് തി​ക​ച്ചും ല​ജ്ജാ​ക​ര​മെ​ന്ന് ക​മ്മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ത്തി​ന്‍റെ കൈ ​മു​റി​ച്ച​മാ​റ്റി​യ​ത്. പു​രു​ഷ ഗാ​ർ​ഡു​ക​ൾ സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും വ്സ്ത്ര​ത്തി​ന്‍റെ കൈ​ക​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്ത​താ​യ വാ​ർ​​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

വി​ഷ​യ​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ലം​ഘി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ രേ​ഖ ശ​ർ​മ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

വ​നി​താ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​താ ഗാ​ർ​ഡി​നെ നി​യോ​ഗി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.