എ​രു​മേ​ലി​യി​ലെ എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ക​ന​ത്ത നാ​ശ​ന​ഷ്ടം
എ​രു​മേ​ലി​യി​ലെ എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ക​ന​ത്ത നാ​ശ​ന​ഷ്ടം
Thursday, October 28, 2021 5:43 PM IST
കോ​ട്ട​യം: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. പ്ര​ദേ​ശ​ത്തെ വീ‌​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. എ​ഴു​കു​മ​ണ്ണ് വ​ന​ത്തി​നു​ള്ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.



എ​യ്ഞ്ച​ൽ​വാ​ലി ജം​ഗ്ഷ​ൻ, പ​ള്ളി​പ്പ​ടി, വ​ള​യ​ത്ത് പ​ടി മേ​ഖ​ല​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ​ത്. ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.



മേ​ഖ​ല​യി​ൽ ക​ല്ലും മ​ണ്ണും വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ൻ​ഡി​ആ​ർ​ഫ് സം​ഘം സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.