ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത​യാ​ൾ ജീ​വ​നൊ​ടു​ക്കി
ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത​യാ​ൾ ജീ​വ​നൊ​ടു​ക്കി
Thursday, October 28, 2021 1:51 PM IST
തൃ​ശൂ​ർ: കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത​വ​രി​ൽ ഒ​രാ​ൾ കൂ​ടി ജീ​വ​നൊ​ടു​ക്കി. ആ​ല​പാ​ട​ൻ ജോ​സ് (60) എ​ന്ന​യാ​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ൽ​പ​ണി​ക്കാ​ര​നാ​യി​രു​ന്ന ജോ​സ് ക​രി​വ​ന്നൂ​ർ ബാ​ങ്കി​ൽ നി​ന്ന് നാ​ല് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​ണ് പ​ണം ക​ട​മെ​ടു​ത്ത​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ൽ നി​ന്നും ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ജോ​സ് വ​ലി​യ മാ​ന​സി​ക വി​ഷ​യ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ജീ​വ​നൊ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണി​ത്. നേ​ര​ത്തേ, ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി മു​കു​ന്ദ​നും സ​മാ​ന​മാ​യ രീ​തി​യി​ൽ ബാ​ങ്കി​ൽ​നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.