ഉരുൾ കഴിഞ്ഞപ്പോൾ പുഴ മരിച്ചു! അഞ്ചു കിലോമീറ്റർ 20 അടി കനത്തിൽ പാറക്കൂട്ടം
ഉരുൾ കഴിഞ്ഞപ്പോൾ പുഴ മരിച്ചു! അഞ്ചു കിലോമീറ്റർ 20 അടി കനത്തിൽ പാറക്കൂട്ടം
Thursday, October 28, 2021 10:59 AM IST
കോ​​ട്ട​​യം: ഉ​​രു​​ൾ​​പ്പൊ​​ട്ട​​ലി​​ലും പ്ര​​ള​​യ​​ത്തി​​ലും ഏ​​റ്റ​​വും അ​​ധി​​കം ന​​ഷ്ടം സം​​ഭ​​വി​​ച്ച കൂ​​ട്ടി​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​ളം​​കാ​​ട് ടോ​​പ്പ് മു​​ത​​ൽ താ​​ഴേ​​ക്ക് ഏ​​ന്ത​​യാ​​ർ വ​​രെ അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​റോ​​ളം 20 അ​​ടി ക​​ന​​ത്തി​​ൽ വ​​ലി​​യ പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ നി​​ര​​ന്നു.

മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ ഭാ​​ഗ​​മാ​​യ പു​​ല്ല​​ക​​യാ​​റി​​ന്‍റെ കൂ​​ട്ടി​​ക്ക​​ൽ പ്ര​​ദേ​​ശ​​ത്താ​​ണു പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ നി​​ര​​ന്നി​​രി​​ക്കു​​ന്ന​​ത്. യ​​ന്ത്ര​​സ​​ഹാ​​യ​​ത്തോ​​ടെ മാ​​ത്രം മാ​​റ്റാ​​ൻ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലു​​ള്ള വ​​ലി​​യ പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ളാ​​ണ് ഏ​​റെ​​യും. ക​​ല്ലു​​ക​​ൾ​​ക്കും പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കും പു​​റ​​മേ പ​​ല​​യി​​ട​​ത്തും മ​​ണ​​ലും ചെ​​ളി​​യും മ​​ണ്ണും വ​​ൻ​​തോ​​തി​​ൽ അ​​ടി​​ഞ്ഞു കൂ​​ടി​​യി​​ട്ടു​​ണ്ട്.

പു​​ല്ല​​ക​​യാ​​റി​​ന്‍റ ഉ​​ത്ഭ​​വ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​ത്ത​​ര​​ത്തി​​ൽ വ​​ലി​​യ രീ​​തി​​യി​​ൽ ക​​ല്ലും മ​​ണ്ണും അ​​ടി​​ഞ്ഞു കൂ​​ടി​​യി​​ട്ടു​​ണ്ട്. ഇ​തോ​ടെ പ​​ല ​​ഭാ​​ഗ​​ത്തും പു​​ഴ​​യു​​ടെ ഗ​​തി​​മാ​​റി ഒ​​ഴു​​കു​​ക​​യു​​മാ​​ണ്. ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നു​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ ദി​​വ​​സ​​ങ്ങ​​ളി​​ൽ പ്ര​​ദേ​​ശ​​ത്തു ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ന്ന​​തി​​നാ​​ൽ ഈ ​​പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ വീ​​ണ്ടു​​മൊ​​രു ദു​​ര​​ന്ത​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​മെ​​ന്ന ഭ​​യം ന​​ട്ടു​​കാ​​ർ​​ക്കു​​ണ്ട്.

പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യാ​​ലു​​ണ്ടാ​​കു​​ന്ന ആ​​ഘാ​​തം ജ​​ന​​ങ്ങ​​ൾ​​ക്കു ഭീ​​ഷ​​ണി​​യാ​​ണ്. പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ ന​​ദി​​യി​​ൽ നി​​ര​​ന്ന​​തി​​നു പു​​റ​​മേ പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ലും ന​​ദി​​യു​​ടെ തീ​​ര​​വും ഇ​​ടി​​യു​​ന്നു​​ണ്ട്. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ഉ​​ത്ഭ​​വം മു​​ത​​ലും പ​​ല​​യി​​ട​​ത്തും ഇ​​തേ​​രീ​​തി​​യി​​ൽ ക​​ല്ലു​​ക​​ൾ വ​​ന്നു കൂ​​ടി​​യി​​ട്ടു​​ണ്ട്.

മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ അ​​ടി​​ഞ്ഞു കൂ​​ടി​​യി​​രി​​ക്കു​​ന്ന ചെ​​ളി​​യും മ​​ണ്ണും നീ​​ക്കം ചെ​​യ്താ​​ൽ വെ​​ള്ളം സു​​ഗ​​മ​​മാ​​യി ഒ​​ഴു​​കു​​കയും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​കു​​ക​​യും ചെ​​യ്യും.

പാറക്കൂട്ടം എന്തിന്

കൂ​​ട്ടി​​ക്ക​​ലി​​ൽ പു​​ല്ല​​ക​​യാ​​റ്റി​​ൽ അ​​ടി​​ഞ്ഞു​​കൂ​​ടി​​യി​​രി​​ക്കു​​ന്ന കൂ​​റ്റ​​ൻ പാ​​റ​​ക​​ളും ക​​ല്ലു​​ക​​ളും നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. കേ​​ര​​ള​​ത്തി​​ന്‍റെ തീ​​ര​​സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി ക​​ല്ലു​​ക​​ളും പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ളും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.

പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്തു മ​​ല​​യോ​​ര​​ത്തെ​​യും തീ​​ര​​ദേ​​ശ​​ത്തെയും ജ​​ന​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ഷോ​​ണ്‍ ജോ​​ർ​​ജ് സ​​ർ​​ക്കാ​​രി​​നു നി​​വേ​​ദ​​നം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.